Tuesday, January 19, 2010

പ്രേമക്ഷേത്രം

പ്രേമക്ഷേത്രം

മാർബിൾ കഷ്ണങ്ങളിൽ
കൊത്തിമ ക്കിയ പ്രേമക്ഷേത്രം !
മർത്യ കൈകളാൽ നിർമ്മിച്ച
ലോകാത്ഭുതം
പാവന പ്രേമത്തിൽ
നിത്യ സ്മാരകം ! 


പ്രേമക്ഷേത്രത്തിൽ രാജാവിന്റെ
ആജ്ഞയുണ്ട്
ആജ്ഞയിൽ വേർപാടിൻ
ദു:ഖമുണ്ട്
ദു:ഖത്തിൽ പ്രേമമുണ്ട്
പ്രേമത്തിൽ ശൃംഗാരമുണ്ട്
ശൃംഗാരത്തിൽ സ്നേഹത്തിൻ നനവുണ്ട്
 

പ്രേമക്ഷേത്രത്തിൽ
ശില്പിയുടെ ദു:ഖമുണ്ട്
ദു:ഖത്തിൽ കണ്ണുനീരിന്റെ
നനവുണ്ട്
ഇന്നും മാർബിൾ കഷ്ണങ്ങൾ
കരയുന്നുണ്ട്
കൈകളിൽ വാളിന്റെ
പാടുണ്ട്‌
വാളിൽ ചോരയുടെ
നനവുണ്ട്
ചോരയിൽ രാജാവിന്റെ
ആജ്ഞയുണ്ട്.
 

പ്രേമക്ഷേത്രത്തിലെ കല്ലുകളിൽ
അടിമകളുടെ ചുടു ചോരയുണ്ട്
ചോരയിൽ ജീവന്റെ തുടിപ്പുണ്ട്
ജീവനിൽ രാജാവിന്റെ
ആജ്ഞയുണ്ട്
മെയ്യിൽ ചാട്ടവാറിന്റെ
ചൂടുണ്ട്
മുതുകത്ത് ജയിലുറങ്ങിയ
തണലുണ്ട്
കഴുത്തിൽ കൊലക്കയർ വീണ
പാടുണ്ട്
കാതുകളിൽ മക്കളുടെ
നിലവിളിയുണ്ട്
നെഞ്ചിൽ പ്രിയതമയുടെ 

കണ്ണുനീരിൻ നനവുണ്ട്
ശ്വാസ നിശ്വസങ്ങള്ളുണ്ട്.

പ്രേമക്ഷേത്രത്തിലെ ഒരു മൂലയിൽ
രാജ്ഞിയുടെ ശവക്കല്ലറയുണ്ട്
അവിടെ രാജാവിന്റെ
പ്രേമോപഹാരങ്ങളുണ്ട്.
മറ്റൊരു മൂലയിൽ
മകന്റെ അധികാര
ഗർജ്ജനമുണ്ട്
രാജാവിന്റെ തടവറയുണ്ട്
ദേഹത്ത് മകന്റെ
ചവിട്ടിന്റെ പാടുണ്ട്
ചാട്ടവാറിന്റെ തണലുണ്ട്‌
തണലിൽ ദു:ഖമുണ്ട്
ദു:ഖത്തിൽ മുറവിളിയുണ്ട്
പ്രേമസംഗീർത്തനമുണ്ട്
നാമാരും കേൾക്കാതെ
ഇന്നുമത് മുഴങ്ങുന്നുണ്ട്
ആഗ്രയിൽ . . . . ഇന്ത്യയിൽ . . . . ലോകത്തിൽ . . .



1 comment: