Friday, January 22, 2010

ഇരുട്ട്



ഇരുട്ട്

ഇരുട്ടിൽ ജനിച്ചു
ഇരുട്ടിൽ വളർന്നു
ഇരുട്ടവളെ ഊട്ടി
ഇരുട്ടവൾക്ക് തെരുവൊരുക്കി
തെരുവവൾക്ക് ഇരുട്ടൊരുക്കി
ഇരുട്ട് അവളെ ഒരുക്കി
ഇരുട്ടിനെ വരിച്ചു
ഇരുട്ടിനെ പുണർന്നു
[പകൽ അവൾ വെറുത്തു]
ഇരുട്ടിൽ പെൺകുഞ്ഞ് പിറന്നു
കുഞ്ഞിനായി കുടിലൊരുക്കി
കുടിലിനരികിൽ കാവലിരുന്നു
പിന്നെയവൾ ഇരുട്ടിനെ വെറുത്തു
ഇരുട്ടിന്റെ കാലൊച്ച വെറുത്തു
പകലിനായി കാത്തിരുന്നു
പകൽ വന്നു !
പകലിൽ ഭീകര സത്വങ്ങളെ കണ്ടു
രാക്ഷസരെ കണ്ടു
മൃഗങ്ങളെ കണ്ടു
മനുഷ്യരെ കണ്ടില്ല.
ഇരുട്ടിന്റെ കാലൊച്ച ഉച്ചത്തിലായി
ഇരുട്ടിന്റെ ഗന്ധം രൂക്ഷമായി
കുടിലിലെ കുഞ്ഞും അവളും
ഇരുട്ടിന്റെ വലയിൽ കുടുങ്ങി
ഇരുട്ടിന്റെ വിളി മുറവിളിയായി
ഇരുട്ടവരെ തിന്നുതുടങ്ങി. . . . . .

No comments:

Post a Comment