Friday, January 22, 2010

എന്റെ മനസ് എനിക്ക് തിരിച്ചേകുക


എന്റെ മനസ് എനിക്ക് തിരിച്ചേകുക


പ്രിയേ
നിനക്കു പണയമേകിയ
മനസു തിരിച്ചേകുക
അതിലെൻ വേദനയുണ്ട്‌
സ്വകാര്യ ദു:ഖങ്ങളുണ്ട്
അധികാര വർഗ്ഗമെയ്ത
വിഷയമ്പുകളുണ്ട്‌
വേണ്ട, എന്റെ മനസ്
നീ സൂക്ഷിക്കണ്ട

എങ്കിലും
നിൻ മൃദു മന്ദസ്മിതത്തിലെൻ
സ്വകാര്യ ദു:ഖങ്ങൾ
അടർന്നു വീഴുന്നു
നിൻ മുഖ പ്രഭയിലെൻ
ആത്മനൊംബരങ്ങൾ
എരിഞ്ഞു തീരുന്നു
നിൻ കടാക്ഷമെന്നിൽ
ജീവിത വിളക്കേന്തുന്നു

പ്രിയേ,
മാവിൻ ചുവട്ടുലെ മുല്ലവള്ളുപോൽ
നിൻ കളങ്കമറ്റ പ്രേമത്തിൽ
ആത്മവ് ലയിച്ചുചേരുന്നു
നക്ഷ്ത്രങ്ങളിലും ആമ്പൽ പൂക്കളിലും
നിൻ ചൈതന്യം തുടിക്കുന്നു
എങ്കിലും എന്റെ മനസ്
മടക്കി തരിക !

പക്ഷെ,
വാകമരച്ചോട്ടിലെ സന്ധ്യയും
കടൽ കക്കകളും നമുക്കന്യമാകും
കടൽ കാക്കകളും തിരമാലകളും
നമുക്കു മുന്നിൽ പൊയി മറയും
നമുക്കായി പ്രെമ ഗനം പാടിയ
വെള്ളരിപ്രാക്കൾ നമക്കു മുന്നിൽ
തലതല്ലി മരിക്കും
നമുക്കു് വെളിച്ചമേകിയ നക്ഷത്രങ്ങൾ
പ്രഭയറ്റു മരിച്ചുവീഴും
നമ്മുടെ മോഹങ്ങളും
ചിറകറ്റു പിടയും
എങ്കിലും എന്റെ മനസ്
എനിക്കു് തിരിച്ചേകി
തിരിച്ചുപോവുക

        എന്റെ വഴികളിൽ
        മർത്യരുടെ രോദനങ്ങളുണ്ട്
        അടിമകളുടെ നിലവിളികളുണ്ടു്
        വിശപ്പിന്റെ  വിളികേട്ടുണരും
        പ്രഭാതങ്ങളുണ്ട്
        മരണത്തിൻ കൊലവിളിയുടെ
        പകൽ വെട്ടി വിഴുങ്ങും
രാത്രി സത്വങ്ങളുണ്ട്

അതുകൊണ്ട്,
നീ സ്നേഹം തന്നു വാങ്ങിയ മനസ്,
പകരമെൻ കന്നുനീർ വാങ്ങി,
തിരിച്ചേകി തിരിച്ച് പോകുക
ഈ വഴിയെ നീ വരരുത്
നിൻ മൃദു പാദങ്ങളിൽ
ചോര പൊടിയും
നിൻ മൃദു മേനിയിൽ
ചാട്ടവാറിൻ ചൂടേല്ക്കും
നിൻ തിരുമാറിൽ
വിഷയമ്പുകൾ ചേക്കേറും
നിൻ തിരു കണ്ഠത്തിൽ
കൊലക്കയറിൻ കുരുക്കു വീഴും
ഇനിയെങ്കിലും എന്റെ മനസ്
തിരിച്ചേകി, നിന്റെ വഴിയെ
തിരിച്ചു പോവുക

ഒരു തുണ്ടു വെളിച്ചമെനിക്ക്
വഴി കാട്ടുന്നു
ഒരു തുണ്ട് വേദ മന്ത്രം ഭാണ്ഡത്തിലാക്കി
ഒരു തുണ്ടു കവിതയുമായി
പ്രിയേ, ഞാൻ യാത്രയാവുന്നു. . .

No comments:

Post a Comment